തലശ്ശേരി: നഗരത്തിലെ പ്രമുഖ ഫിസിഷ്യനായിരുന്ന കായ്യത്ത് റോഡിലെ ന്യൂ അൽഫാത്തിൽ ഡോ. യു.എ. മുഹമ്മദ് (83) നിര്യാതനായി. ലോഗൻസ് റോഡിലെ പൽമ ക്ലിനിക്ക് ഉടമയാണ്. മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയാണ്.
പരേതരായ കെ.സി.എ. കുഞ്ഞിബാവ-യു.എ. അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: കേയി കുടുംബാംഗമായ പരേതയായ ടി.എം. പൽമ. മക്കൾ: റസൂഖ് (ദുബൈ), റഫീഖ് (അഡലൈഡ്, ആസ്ട്രേലിയ), ശഫീഖ്, തൗഫീഖ്. മരുമക്കൾ: അഫ്സല, പർവീൺ സുൽത്താന, ഫാത്തിമ, ബീച്ചു ഫഹീമ (എടക്കാട്). സഹോദരൻ: പരേതനായ യു.എ. അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ, താനൂർ).