തലശ്ശേരി: ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച ജെ.എച്ച്.ഐ വടക്കുമ്പാട് പുതിയ റോഡിന് സമീപം നിർമാല്യത്തിൽ അണിയേരി വനജ (71) നിര്യാതയായി. എരഞ്ഞോളിയിലെ കോൺഗ്രസ് നേതാവാണ്. വടക്കുമ്പാട് മഹാത്മ ജനശ്രീ സംഘം സെക്രട്ടറി, മഹിള കോൺഗ്രസ് ഭാരവാഹി, ആർഷ പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം ഭാരവാഹി, കെ.എസ്.എസ്.പി.എ തലശ്ശേരി താലൂക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ പുത്തൻപുരയിൽ ആലക്കണ്ടി ഗോവിന്ദന്റെയും അണിയേരി ലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങൾ: വിമല, പങ്കജാക്ഷൻ, കനകരാജ്, ചന്ദ്രവല്ലി, വിനീത, പരേതരായ കമല, ബാബു.