ചാലക്കുടി: കാണാതായ യുവാവിനെ ചാലക്കുടിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം വേളൂക്കര മൂത്തകുന്നത്ത് വീട്ടിൽ രാജന്റെ മകൻ ശരത് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്ന ശരത്തിനെ രാവിലെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുഴയിൽ മൃതദേഹം കണ്ടത്. വീടിന്റെ മുറ്റത്ത് ഒരു ചെരിപ്പ് കണ്ടിരുന്നു.
വേളൂക്കര പമ്പ്ഹൗസ് കടവിനു സമീപം ഒരു ചെരിപ്പും വസ്ത്രവും കണ്ടതിനെ തുടർന്ന് സംശയം തോന്നിയതോടെ ചാലക്കുടി അഗ്നിരക്ഷ സേന പുഴയിൽ നടത്തിയ തിരച്ചിലിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു.