നീലേശ്വരം: മന്നൻപുറത്ത് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിയും അരമന തറവാട് കാരണവരുമായ അരമന ഗോപാലൻ നായർ നിര്യാതനായി. റിട്ട. വില്ലേജ് അസിസ്റ്റന്റായിരുന്നു. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുനിൽ (എഫ്.സി.ഐ നീലേശ്വരം), നിഷ, ഷീജ (മുൻ ബാസ്കറ്റ്ബാൾ സംസ്ഥാന താരം). മരുമക്കൾ: പ്രീത (അന്നൂർ), പ്രേമരാജൻ (രാമന്തളി), ഗോപാലകൃഷ്ണൻ (ബാസ്കറ്റ്ബാൾ മുൻ സംസ്ഥാന ക്യാപ്റ്റൻ, റിട്ട. കെ.എസ്.ഇ.ബി). സഹോദരങ്ങൾ: നാരായണൻ നായർ, പരേതരായ ലക്ഷ്മി അമ്മ, മാധവി അമ്മ.