ബേപ്പൂർ: ബിസി റോഡിന് കിഴക്ക് ചെമ്പക കോളനിക്ക് സമീപം എടശ്ശേരി പറമ്പിൽ തെക്കയിൽ സുഗുണൻ (73) നിര്യാതനായി. റിട്ട. കസ്റ്റംസ് ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ഉണ്ണി രാമൻ. മാതാവ്: പരേതയായ രുദ്രാണിയമ്മ. ഭാര്യ: സുജാത. സഹോദരങ്ങൾ: ജയപാലൻ, ജയൻ, ശശി, ഗീതാ ഭായ്, ബേബി, ഉമ, പരേതരായ സുരേഷ്, ഉഷ.