തിരുനാവായ: കൊടക്കൽ അജിതപ്പടിയിലെ ചീനിയത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് ജാസിദ് (ബാവ-28) നിര്യാതനായി. അബൂദബിയിലെ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്ന യുവാവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. അസുഖത്തെ തുടർന്നാണ് മരണം. മാതാവ്: റാബിയ. സഹോദരങ്ങൾ: ജാബിർ (വ്യാപാരി, അജിതപ്പടി), ജംഷീന.