ഓമശ്ശേരി: പൗരപ്രമുഖനും ഹോട്ടൽ വ്യവസായിയും ദുബൈ, ഖത്തർ, ബഹ്റൈൻ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലോജിസ്റ്റിക് കമ്പനിയായ ത്രീ ലൈൻസ് ഷിപ്പിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ കളരിക്കണ്ടി അബൂബക്കർ ഹാജി (86) നിര്യാതനായി. ഓമശ്ശേരി അൻവാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റാണ്. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: റഫീഖ് (ത്രീ ലൈൻ ഷിപ്പിങ്, ദുബൈ), ഷംസാദ, ഫിറോസ്ഖാൻ (ബാബു), പരേതയായ ഷാഹിദ. മരുമക്കൾ: സിദ്ദീഖ് ചെലവൂർ, ജുഗ്നു എടവണ്ണ, ജസ്ന തിരുവണ്ണൂർ. സഹോദരി: സൈനബ പുത്തൂർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഓമശ്ശേരി ടൗണിലെ അൻവാറുൽ ഇസ്ലാം ജുമാ മസ്ജിദിൽ.