കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ ഇഹലാസില് താമസിക്കും ചക്കരക്കണന്റവിട സി.എച്ച്. അബ്ദുല്ല (75) നിര്യാതനായി. പഴയ കാല മുസ് ലിം ലീഗ് നേതാവും കുവൈത്ത് കെ.എം.സി.സി സ്ഥാപകനുമാണ്. കൊയിലാണ്ടി ജുമാഅത്ത് പള്ളി വൈസ് പ്രസിഡന്റ്, മദ്റസത്തുല്‍ ബദ്രിയ്യ, ഐ.സി.എസ് സ്കൂള്‍, തണല്‍ കൊയിലാണ്ടി എന്നിവയുടെ എക്സിക്യുട്ടിവ് മെംബറുമാണ്. നുസ്റത്തുല്‍ മുസ് ലിമീന്‍ സംഘം ഉപദേശക സമിതി അംഗവും പ്രവാസി ലീഗ് മുന്‍ മുനിസിപ്പല്‍ പ്രസിഡന്റുമായിരുന്നു. കെ.കെ.എം.എ, എം.സി.എസ്, നിയര്‍ക്ക് എന്നിവയില്‍ കുവൈത്ത് കമ്മിറ്റിയിലെ സ്ഥാപക മെംബറുമായിരുന്നു. ഭാര്യ: ജമീല. മക്കള്‍: നസീമ, ഷബ്ന, ഷംഷിദ, ഷിന്ഷാദ്. മരുമക്കള്‍: മുസ്തഫ തുന്നമാരകത്ത്, ബാസില്‍ ഫറൂഖ്, നസ്റുദ്ദീന്‍ പറമ്പത്ത്.