രാമനാട്ടുകര: ലാഭം മാർക്കറ്റിനു സമീപം പറപ്പിതൊടി വീട്ടിൽ ഇ.സി. ഉണ്ണികൃഷ്ണന്റെ (റിട്ട. എസ്.ഐ) ഭാര്യ പി. നിർമല (56) നിര്യാതയായി. രാമനാട്ടുകര അയ്യപ്പൻ എഴുത്തച്ഛൻ യു.പി.ബി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. പിതാവ്: പരേതനായ ഗോവിന്ദൻ കുട്ടി നായർ. മാതാവ്: കല്യാണി കുട്ടി അമ്മ. മകൾ: അശ്വതി കൃഷ്ണ. സഹോദരങ്ങൾ: ഉദയകുമാരി, ലക്ഷ്മി കുട്ടി, നാരായണൻകുട്ടി (കൊച്ചിൻ ഷിപ് യാർഡ്), അംബിക (വില്ലേജ് ഓഫിസർ, കൊടുവള്ളി).