താമരശ്ശേരി: ആരാധന സന്യാസിനി സമൂഹത്തിലെ താമരശ്ശേരി വിമല മാതാ പ്രൊവിൻസ് അംഗമായ സിസ്റ്റർ പ്രസ്റ്റീന ഇടകളത്തൂർ (88) നിര്യാതയായി. തൃശൂർ അതിരൂപത പാവറട്ടി ഇടവക പരേതനായ കുഞ്ഞു വറീത് -മറിയം ദമ്പതികളുടെ മകളാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി, മുള്ളൻകൊല്ലി, പടത്തുകടവ്, വിളക്കാംതോട്, നെന്മേനി, മേരിക്കുന്ന്, താമരശ്ശേരി, വെഴുപ്പൂർ എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു. പോൾ, ത്രേസ്യ, മേരി എന്നിവർ സഹോദരങ്ങളാണ്.