ഫറോക്ക്: ചുങ്കം എളയേടത്ത് താഴം കാരാതൊടി മൊയ്തീൻകോയ (65) നിര്യാതനായി. സി.പി.എം ചുങ്കം ലോക്കൽ കമ്മിറ്റി അംഗവും പേട്ട റേഷൻകട ഉടമയുമാണ്. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് റാഫി (ദുബൈ), റാബിയ, റാഷിദ, റഹന (റിനു). മരുമക്കൾ: ഹാബിൽ (അത്താണിക്കൽ), ആഷിഖ് (പരപ്പനങ്ങാടി), ഷെബീർ (കോടമ്പുഴ), നാസിം (തിരുത്തിയാട്).