കണ്ണൂർ: പടന്നപ്പാലം ‘തണൽ’ വീട്ടിലെ അക്കൗണ്ടന്റ് വി.പി. സലാം (41) നിര്യാതനായി. എരുവേശ്ശി പൂപ്പറമ്പ് സ്വദേശിയാണ്. പിതാവ്: പരേതനായ കുന്നുംപുറത്ത് പുതിയപുരയിൽ ഉമ്മർ. മാതാവ്: അലീമ. ഭാര്യ: കുന്നലക്കാണ്ടി സഫീറ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അജ്മൽ
ഗൾഫിൽവെച്ച് അസുഖം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട സലാം ‘തണൽ’ വീട് ആരംഭിച്ചപ്പോൾ ചികിത്സക്കായി ഇവിടെ എത്തുകയും അസുഖം പരമാവധി ഭേദമാകുകയും തുടർന്ന് തണൽ വീട്ടിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുകയുമായിരുന്നു. സലാമിന്റെ വേർപാടിൽ തണൽ വീട്ടിൽ അനുശോചന യോഗം നടത്തി