മേപ്പയൂർ: മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയും ഏക്കാട്ടൂർ ശാഖാ പ്രസിഡന്റും അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരനുമായ ഏക്കാട്ടൂരിലെ പുതിയേടത്ത് എം.കെ. അമ്മത് കുട്ടി (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ നാസർ (വില്ലേജ് അസിസ്റ്റന്റ് കോട്ടൂർ), സാജിദ് അഹമ്മദ് (അധ്യാപകൻ, കൊയിലാണ്ടി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ), ഷറീന. മരുമക്കൾ: താഹിറ, റഫീഖ് (കാരക്കുന്ന്), ഹമീദ (സഹകരണ വകുപ്പ് ജീവനക്കാരി). സഹോദരങ്ങൾ: പരേതനായ സി.കെ. അവറാൻകുട്ടി (നൊച്ചാട്), കുറ്റിക്കണ്ടി കുഞ്ഞാമി(ഏക്കാട്ടൂർ), കുനിക്കാട്ട് ഖാദർ (തറമ്മൽ), ബാബു താഴെ തൈക്കണ്ടി (റിട്ട. അധ്യാപകൻ, പൊയിൽക്കാവ് സ്കൂൾ), സൈനബ കുന്നുമ്മൽ (ഇരിങ്ങത്ത്).