ഉമ്മളത്തൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും നേതാവുമായിരുന്ന പി.കെ. പ്രശാന്ത് (52) നിര്യാതനായി. കെ.എസ്.യു ജില്ല സെക്രട്ടറി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, കോവൂർ മണ്ഡലം പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ ലീഡർ സ്റ്റഡി സെന്ററിന്റെ ജില്ല കൺവീനറാണ്.
പിതാവ്: ചേകപറമ്പത് പരേതനായ ചാപ്പപണിക്കർ. മാതാവ്: ശ്രീദേവിയമ്മ. ഭാര്യ: രമാദേവി (ചേവായൂർ സർവിസ് സഹകരണ ബാങ്ക്). മകൻ: ശ്രീരാഗ്. സഹോദരങ്ങൾ: ശശിധരൻ, സുഭാഷ് ചന്ദ്രൻ, പ്രസീദ, പരേതനായ സുനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച.