ചണ്ണപ്പേട്ട: മണ്ണൂർ കല്ലുംമൂട്ടിൽ (തടത്തിൽ) വീട്ടിൽ ജോൺകുട്ടി. പി.വൈ (84, റിട്ട.ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ്) നിര്യാതനായി. ആയൂർ പെരുങ്ങള്ളൂർ കല്ലുംമൂട്ടിൽ കുടുംബാംഗമാണ്. ഇട്ടിവ, അഞ്ചൽ, കടയ്ക്കൽ, അലയമൺ, കുളത്തൂപ്പുഴ പഞ്ചായത്ത് എൻജിനീയർ, മണ്ണൂർ വൈ.എം.സി.എ പ്രസിഡന്റ്, മണ്ണൂർ സഹൃദയ വായനശാല പ്രസിഡന്റ്, മണ്ണൂർ ശാലേം മാർത്തോമ്മാ പള്ളി സെക്രട്ടറി, ട്രസ്റ്റി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ ജോൺ. മക്കൾ: പരേതനായ മനോജ് ജോൺ ,വിനോദ് ജോൺ (ന്യൂസിലാൻഡ്), സുനിതാ ജോൺ (യു.എ.ഇ) മരുമക്കൾ: ഷീബാ മോൾ വിനോദ് (ന്യൂസിലാൻഡ്), സന്തോഷ് ജേക്കബ് (യു.എ.ഇ) - സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം 12 മണിക്ക് മണ്ണൂർ ശാലേം മാർത്തോമ്മ പള്ളിസെമിത്തേരിയിൽ.