പയ്യന്നൂർ: പ്രശസ്ത ഹാർമോണിയം കലാകാരൻ വി. ശ്രീധരൻ (73) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പിലാത്തറ ‘ഹോപ്പി’ൽ നിര്യാതനായി. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കലാമണ്ഡലത്തിൽ 12 വർഷത്തിലേറെ ഹാർമോണിയം കൈകാര്യം ചെയ്ത ശ്രീധരൻ ഗായകൻ യേശുദാസിന്റെ ട്രൂപ്പിനൊപ്പം ഹാർമോണിയം വായിച്ചിട്ടുണ്ട്. ഹാർമോണിയം റിപ്പയർ ചെയ്യുന്ന പ്രവൃത്തിയും ഏറെക്കാലം ചെയ്തിതിരുന്നു. ബന്ധുളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ എത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ താൽപര്യമുണ്ടെങ്കിൽ വ്യാഴാഴ്ച ഉച്ചക്ക് 12ന് മുമ്പ് പരിയാരം പൊലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലോ ബന്ധപ്പെടണമെന്നും അല്ലാത്തപക്ഷം മൃതദേഹം സംസ്കരിക്കുന്നതാണെന്നും ഹോപ്പ് അധികൃതർ അറിയിച്ചു. ഫോൺ: 9605398889.