കുറ്റിക്കാട്ടൂർ: പെരുവയൽ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കുറ്റിക്കാട്ടൂർ പൊതാത്ത് മുഹമ്മദ് ഹാജി (63) നിര്യാതനായി. കുറ്റിക്കാട്ടൂരിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗത്തെ നേതൃസാന്നിധ്യമായിരുന്നു. 1995-2015ൽ പെരുവയൽ പഞ്ചായത്ത് അംഗമായിരുന്നു. 2010ൽ ക്ഷേമകാര്യ സമിതി ചെയർമാനും 2013ൽ വൈസ് പ്രസിഡന്റുമായി. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ, കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, കണിയാത്ത് മഹല്ല് കമ്മിറ്റി ട്രഷറർ, കുറ്റിക്കാട്ടൂർ ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ട്രഷറർ പദവികൾ വഹിക്കുകയായിരുന്നു. നേരത്തേ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, ട്രഷറർ, മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സാറ. മക്കൾ: ഹബീബ്, ഹസ്ബിന, ഹസ്ന. മരുമക്കൾ: എം.പി. സഹിർ (കുവൈത്ത്), ഫസൽ മാങ്കാവ്, ഷഹല ഉള്ളിയേരി. സഹോദരങ്ങൾ: പൊതാത്ത് അലവി ഹാജി, ലത്തീഫ്, സലിം ഹാജി, റുക്കിയ, റൈഹാനത്ത്, പരേതരായ സുബൈദ, സൈനബ, സൈനുൽ ആബിദ്.