പെരിങ്ങത്തൂർ: മത്തിപ്പറമ്പ് ഹിദായത്തുൽ അനാം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി പനിച്ചുള്ളതിൽ പി. മുഹമ്മദ് മാസ്റ്റർ (72) നിര്യാതനായി. ഒളവിലം വണ്ണത്താൻകണ്ടി എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ദീർഘകാലം ചൊക്ലി ഉപജില്ല എച്ച്.എം ഫോറം സെക്രട്ടറിയായിരുന്നു. പെരിങ്ങത്തൂർ ദർസ് യതീംഖാന മാനേജറായി പ്രവർത്തിച്ചിരുന്നു. പരേതരായ കച്ചേരി കൈതോലി ചാലിൽ അബൂബക്കർ മുസ്ലിയാരുടെയും അയിശുവിന്റെയും മകനാണ്. ഭാര്യ: പനിച്ചുള്ളതിൽ സൈനബ. മക്കൾ: സിദ്ദീഖ് (അധ്യാപകൻ, പനേടമ്മൽ യു.പി സ്കൂൾ അഴിയൂർ), ആയിഷ (സി.ഇ.ഒ വൺ ഓൺ വൺ അക്കാദമി കണ്ണൂർ), ഇസ്മായിൽ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ). മരുമക്കൾ: സഫീന, സമീർ അബ്ദുല്ല (കണ്ണൂർ), ആയിശ. സഹോദരങ്ങൾ: ഫാത്തിമ, പരേതരായ കെ.സി. അബ്ദുല്ല, മറിയം.