മഞ്ചേരി: ശാന്തിഗ്രാമിൽ താമസിക്കുന്ന പരേതനായ മീമ്പാട്ട് മൂഴിക്കൽ സുകുമാരൻ നായരുടെ ഭാര്യ ചെർപ്പുളശ്ശേരി പുത്തൂർ കളത്തിൽ മാധവിക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ബാലചന്ദ്രൻ (റിട്ട. എ.ജി.എം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), പരേതയായ മീനാകുമാരി. മരുമക്കൾ: ശ്രീലത (റിട്ട. അധ്യാപിക, ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), പാർവതി, ഹരി.