എടവണ്ണപ്പാറ: പറപ്പൂർ ചെറിയപറമ്പ് മുള്ളൻമടക്കൽ കെ.എം. ബിച്ചു ഹാജി (90) നിര്യാതനായി. ചെറിയപറമ്പ് മഹല്ല് മുൻ പ്രസിഡന്റും മള്ഹറുൽ ഉലൂം മദ്റസ മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്നു. ഭാര്യ: പരേതയായ അസ്യമ്മ. മക്കൾ: കെ.എം. അബ്ദുറഹിമാൻ, കെ.എം. ജബ്ബാർ ഹാജി, കെ.എം. അഷ്റഫ്, റഷീദലി, റസാഖ്, (എല്ലാവരും സൗദി), കെ.എം. ഷംസുദ്ദീൻ (അധ്യാപകൻ, കെ.കെ.എം.എച്ച്.എസ് ചീക്കോട്), സൗദ, സുലൈഖ. മരുമക്കൾ: മുഹമ്മദ്, റഷീദലി, മറിയുമ്മ, ബുഷ്റത്ത്, മറിയുമ്മ, ആരിഫ, ഹവ്വ ഉമ്മ, ഫസീല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച 9.30ന് ചെറിയപറമ്പ് മഹല്ല് ജുമാമസ്ജിദിൽ.