കാഞ്ഞങ്ങാട്: പുല്ലൂർ കണ്ണാങ്കോട്ട് വണ്ണാറത്ത് വീട്ടിലെ വിമുക്തഭടൻ വി. ജയരാമൻ (65) നിര്യാതനായി. പുല്ലൂർ സർവിസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യമാർ: ശാന്ത (പിലാത്തറ), ശ്യാമള (താന്നിയടി).മക്കൾ: തുഷാര (പെരിങ്ങോത്ത്), ജയശീലൻ (മിലിട്ടറി). മരുമക്കൾ: പ്രകാശൻ (ബിസിനസ്), സ്വാതി (കാലിച്ചാമരം). സഹോദരങ്ങൾ: വി. കൃഷ്ണൻ, വി. നളിനി (പിലാത്തറ), പരേതരായ വി. കോമൻ, വി. മാധവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.