പാനൂർ: പുല്ലൂക്കരയിലെ പരേതരായ പാറാൽ എടക്കൊഴി മമ്മദിന്റെയും കുടുക്കേന്റവിട അണ്ടത്തോടൻ ഉമ്മയ്യയുടെയും മകൾ ചാമ്പറമ്പത്ത് കദീശ (77) നിര്യാതയായി. ഭർത്താവ്: പരേതനായ തരിപ്പിച്ചകണ്ടി സൂപ്പി ഹാജി (കടവത്തൂർ). മകൾ: നബീസു. മരുമകൻ: കൊളങ്ങരക്കണ്ടി ഉസ്മാൻ (വ്യാപാരി, മസ്കത്ത്). സഹോദരങ്ങൾ: സി.കെ.വി. അയിശു ഹജ്ജുമ്മ (ചെണ്ടയാട്), കക്കോടൻ വീട്ടിൽ സൂപ്പി (പൂക്കോം), ചാമ്പറമ്പത്ത് നബീസു (പുല്ലൂക്കര), കുടുക്കേന്റവിട അബൂബക്കർ (പുല്ലൂക്കര), പരേതരായ ചോയിച്ചികണ്ടി കുഞ്ഞിമൂസ (ചെണ്ടയാട്), ആറ്റുപുറത്ത് കുഞ്ഞബ്ദുല്ല ഹാജി (പുല്ലൂക്കര), ആശാരിന്റവിട കുഞ്ഞാമി ഹജ്ജുമ്മ (കരിയാട്), പാറാൽ മറിയം, വെന്തനംപുറത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (പുല്ലൂക്കര), പൊട്ടന്റവിട ഇബ്രാഹീം ഹാജി (പാറാട്).