പയ്യന്നൂര്‍: ഏഴിമല നരിമട കുരിശുപള്ളിക്ക് സമീപത്തെ പരേതനായ ചെറുപുഷ്പ വിലാസം അലോഷ്യസിന്റേയും സ്റ്റെല്ലയുടേയും മകന് സുഭാഷ് (43) നിര്യാതനായി. മത്സ്യത്തൊഴിലാളിയായിരുന്ന സുഭാഷ് 10 വര്‍ഷം മുമ്പുണ്ടായ സ്ട്രോക്കിനെത്തുടർന്ന് കിടപ്പിലായിരുന്നു. ഭാര്യ: രജിത. മക്കള്‍: സുപ്രിയ, സയോണ (ഇരുവരും വിദ്യാർഥികൾ). രാവിലെ പത്തരയോടെ വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്കുശേഷം ഏഴിമല ലൂർദ്മാത ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.