വില്യാപ്പള്ളി: മുൻ വോളിബാൾ താരം കൊളത്തൂരിലെ കല്ലുള്ളതിൽ ഇബ്രാഹിം (72) നിര്യാതനായി. വടകരയിലെ ഹസീന, ജിംഖാന, വടകര സ്പോർട്സ് ക്ലബ് എന്നിവക്കുവേണ്ടി കളിച്ചു. വില്യാപ്പള്ളി ബ്രദേഴ്സ് ക്ലബിലൂടെയാണ് കളിച്ചുതുടങ്ങിയത്. പരേതനായ കല്ലുള്ളതിൽ മൊയ്തുവിന്റെയും കാട്ടിൽ ഖദീജയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ജാബിർ, ജസീല, ജംസീറ. മരുമക്കൾ: സുബീർ, ഹാരിസ്, ഫാത്തിമ. സഹോദരങ്ങൾ: കല്ലുള്ളതിൽ മൂസ (റിട്ട. ഡി.വൈ.എസ്.പി), അസീസ്, ജാഫർ, അഷറഫ്, മുനീർ, ജമീല, സഫിയ, സുബൈദ, പരേതയായ സാബിറ.