കയ്പമംഗലം: മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാക്കാതുരുത്തി ഒറ്റതൈ സെന്ററിന് സമീപം വലിയകത്ത് മുഹമ്മദാലിയുടെ മകൻ ഷെമീറാണ് (28) മരിച്ചത്. കഴിഞ്ഞ ഒന്നര മാസമായി ന്യൂ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്.കെ.എസ്.എസ്.എഫ് കയ്പമംഗലം മേഖല മുൻ സെക്രട്ടറിയായിരുന്നു. മാതാവ്: ഷക്കീല. സഹോദരിമാർ: നാദിറ നിഹാൽ, ബേനസീർ നൗഫൽ.