മേലാറ്റൂർ: പൗരപ്രമുഖനും കോൺട്രാക്ടറുമായിരുന്ന കെ.ടി. ഹംസക്കുട്ടി ഹാജി (90) നിര്യാതനായി. മേലാറ്റൂർ ഇർഷാദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടെയും സ്ഥാപക ചെയർമാനായിരുന്നു. മേലാറ്റൂരിലെയും പരിസരങ്ങളിലെയും നിരവധി സാമൂഹിക വിദ്യാഭ്യാസ സംരംഭങ്ങളുടെ സംസ്ഥാപത്തിലും വളർച്ചയിലും നേതൃത്വപരമായ പങ്കുവഹിച്ചു.
ഭാര്യ: പരേതയായ എസ്.എച്ച്. റഹീമ. മക്കൾ: മുഹ്സിന, സലാഹുദ്ദീൻ, ഖാനിത്ത, അബ്ദുൽ വാഹിദ് (എലൈറ്റഡ് ഡസ്റ്റിനേഷൻസ്), സകരിയ്യ (കെ.ടി.ബി റൈസ് മിൽ).
മരുമക്കൾ: ഡോ. യാസീൻ അശ്റഫ് (അസോസിയേറ്റ് എഡിറ്റർ, മാധ്യമം), സൈതലവി കോൽതൊടി, സൽമ (ചെറുകോട്), ഹാജറ (മേലാറ്റൂർ), ഹാജറ (ചെറുകോട്).
ഖബറടക്കം ഞായറാഴ്ച രാവിലെ 8ന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.