മലയിൻകീഴ്: കുഴിവിള ചിലവക്കോട് സോപാനത്തിൽ പരേതനായ ശശിധരന്റെ ഭാര്യ പി. ഗിരിജ (53) കുവൈത്തിൽ നിര്യാതയായി. ബുധനാഴ്ച രാത്രി 10.30ന് നാട്ടിലുള്ള മകനുമായി വീഡിയോകോളിൽ സംസാരിച്ചിരുന്നു. ശേഷമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: മനോജ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: യു. മഞ്ജുഷ, സൗമ്യ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. സംസ്കാരം രാവിലെ എട്ടിന് മാറനല്ലൂർ പൊതുശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.