പഴയങ്ങാടി: മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഇ.പി. ദീപ (55) നിര്യാതയായി. ഗവ. ഹൈസ്കൂൾ മാരായമംഗലം, പാലക്കാട്, ബേത്തൂർ പാറ, കൊട്ടില, മാടായി ബോയ്സ്, ചെറുകുന്ന് വെൽഫെയർ, പുഴാതി, കോഴിച്ചാൽ, ചെറുതാഴം എന്നീ വിദ്യാലയങ്ങളിൽ അധ്യാപികയായിരുന്നു.
അടുത്തിലയിലെ പരേതരായ എൻ.വി. കോരൻ മാസ്റ്റർ-ഇ.പി. ഹൈമവതി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പി. അരുൾ (റിട്ട. ഹെൽത്ത് സൂപ്പർ വൈസർ, കാഞ്ഞങ്ങാട് നഗരസഭ). മകൾ: ഹിരൺമയി അരുൾ (വിദ്യാർഥി). സഹോദരങ്ങൾ: ഇ.പി. ഹേമചന്ദ്രൻ (റിട്ട. സെക്രട്ടറി, മാടായി സഹകരണ റൂറൽ ബാങ്ക്), സുഷമ, സ്മിത (ഇരിണാവ് യോഗശാല).