ചാവക്കാട്: തിരുവത്ര പുതിയറ പള്ളിയുടെ പടിഞ്ഞാറ് പുത്തൻകടപ്പുറത്ത് ബാലൻ (90) നിര്യാതനായി. ജില്ല മത്സ്യത്തൊഴിലാളി കോൺഗ്രസ്-എസ് മുൻ പ്രസിഡൻറാണ്. ഭാര്യ: പരേതയായ ബേബി. മക്കൾ: പ്രദീപ് (ഖത്തർ), ഹേമലത (ഖത്തർ), പ്രമോദ് (ദുബൈ), ശാലിനി (ലൈബ്രറി സംസ്ഥാന കൗൺസിൽ അംഗം), സിസിലി. മരുമക്കൾ: ജോളി, ഉമ, രാധാകൃഷ്ണൻ, രാധാകൃഷ്ണൻ (ഗൾഫ്), പരേതനായ വത്സൻ. സംസ്കാരം ഞായറാഴ്ച.