മേലാറ്റൂർ (മലപ്പുറം): പൗരപ്രമുഖനും കോൺട്രാക്ടറുമായിരുന്ന കെ.ടി. ഹംസക്കുട്ടി ഹാജി (90) നിര്യാതനായി. മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ, അൽ മദ്റസത്തുൽ ഇസ്ലാമിയ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടെയും സ്ഥാപക ചെയർമാനും മുഖ്യരക്ഷാധികാരിയുമായിരുന്നു. മേലാറ്റൂരിലെയും പരിസരങ്ങളിലെയും നിരവധി സാമൂഹിക, വിദ്യാഭ്യാസ സംരംഭങ്ങളുടെ സംസ്ഥാപനത്തിലും വളർച്ചയിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എസ്.എച്ച്. റഹീമ. മക്കൾ: മുഹ്സിന, സലാഹുദ്ദീൻ, ഖാനിത്ത, അബ്ദുൽ വാഹിദ് (എലൈറ്റഡ് ഡെസ്റ്റിനേഷൻസ്), സകരിയ്യ (കെ.ടി.ബി റൈസ് മിൽ). മരുമക്കൾ: ഡോ. യാസീൻ അശ്റഫ് (മാധ്യമം അസോസിയേറ്റ് എഡിറ്റർ, മീഡിയവൺ എം.ഡി), സൈതലവി കോൽതൊടി, സൽമ (ചെറുകോട്), ഹാജറ (മേലാറ്റൂർ), ഹാജറ (ചെറുകോട്). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.