പരവനടുക്കം: സഹോദരൻ മരിച്ചതിന്റെ 18ാം നാൾ സഹോദരി മരിച്ചു. അംഗൻവാടി ഹെൽപ്പറായിരുന്ന പാലിച്ചിയടുക്കം തൊട്ടിയിലെ ടി. നാരായണി (85) ആണ് മരിച്ചത്. ഇളയ സഹോദരൻ ടി. ശ്രീധരൻ കഴിഞ്ഞ 25നാണ് മരിച്ചത്. ഭർത്താവ്: പരേതനായ ടി. രാമൻ. മക്കൾ: ടി. ശൈലജ (കപ്പണയടുക്കം), ടി. ശാരദ, ടി. കരുണാകരൻ (ഓട്ടോറിക്ഷ ഡ്രൈവർ), ടി. രമേശൻ, ടി. രാജേഷ് (ഇരുവരും കോഴിക്കോട്), ടി. ഉമേശൻ. മരുമക്കൾ: നാരായണൻ (കപ്പണയടുക്കം), പി.പി. ബിന്ദു (അംഗൻവാടി ഹെൽപ്പർ പാലിച്ചിയടുക്കം), എ. ജയലക്ഷ്മി, കെ. രേഷ്മ (അന്നപൂർണ കാറ്ററിങ്), ഡി. ആശ (തയ്യൽ തൊഴിലാളി, കാസർകോട്). മറ്റു സഹോദരങ്ങൾ: ടി. മധു, ടി. ഗംഗാധരൻ, പരേതരായ ടി. കൃഷ്ണൻ, ടി. നാരായണൻ.