പുറക്കാട്ടിരി: പരേതനായ ചെറുവകുടി കുഞ്ഞായിൻകുട്ടി ഹാജിയുടെ മകൻ ഉസ്സൻകോയ ഹാജി (86 -തൗഫീഖ്) നിര്യാതനായി. വെസ്റ്റ് ഇന്ത്യ സ്റ്റീൽ കമ്പനി ജീവനക്കാരനായിരുന്നു. പുറക്കാട്ടിരി ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഇമ്പിച്ചാമിനബി ഹജ്ജുമ്മ (വലിയ പറമ്പത്ത്, കോഴിക്കോട്). മക്കൾ: ശരീഫ ഹജ്ജുമ, വഹീദ, താഹിറ, മുബീന, നജ്മൽ. മരുമക്കൾ: എം.പി. അബ്ദുല്ല ഹാജി (പറമ്പത്ത്), പി.കെ. അബ്ദുൽ സലാം. (നടക്കാവ്), പി. അബ്ദുൽ നാസർ (വെള്ളിമാട്കുന്ന്), ഇ. അയ്യൂബ് (കൊയിലാണ്ടി). സഹോദരങ്ങൾ: അബ്ദുല്ല കോയ, ഉമ്മർ, സിദ്ദീഖ്, മുഹമ്മദ്, നാസർ, പാത്തുമ്മബി, സഫിയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിെല 11ന് പുറക്കാട്ടിരി ജുമുഅത്ത് പള്ളിയിൽ.