കൂത്തുപറമ്പ്: കണ്ണൂർ ജി.വി.എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ പാതിരിയാട് ചകിരി കമ്പനിക്ക് സമീപം പി.കെ. ശിവാനന്ദൻ (71) നിര്യാതനായി. ദീർഘകാലം കതിരൂർ ഹൈസ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. ഉളിക്കൽ, പാട്യം, പെരളശ്ശേരി, മണത്തണ, ചീമേനി എന്നീ ഹൈസ്കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടിവ് അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ, സാക്ഷരത പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പിതാവ്: പി.സി.കെ. നാരായണൻ നമ്പ്യാർ. മാതാവ്: പി. പാർവതി അമ്മ. ഭാര്യ: സി.ആർ. രമാമണി (റിട്ട. എച്ച്.എം പാതിരിയാട് ജെ.ബി.എസ്). മക്കൾ: ഡോ. സി.ആർ. സരിൻ, ഡോ. സി.ആർ. സച്ചിൻ. മരുമക്കൾ: ശ്വേത (പ്രഫ. സെന്റ് തോമസ് കോളജ്, റാന്നി), ഡോ. അമൃത (ഇ.എം.എസ് ഹോസ്പിറ്റൽ, പേരാമ്പ്ര). സഹോദരങ്ങൾ: പി.കെ. ധർമലക്ഷ്മി, പി.കെ. സാവിത്രി, പരേതനായ പി.കെ. രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാതിരിയാട് തീരുമംഗലം ശാസ്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പിൽ.