വടക്കാഞ്ചേരി: പാർളിക്കാട് വടക്കേക്കര വീട്ടിൽ വി.കെ. പ്രഭാകരൻ (74) നിര്യാതനായി. സി.പി.ഐ മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി കെട്ടിടനിർമാണ തൊഴിലാളി യൂനിയൻ സെക്രട്ടറിയുമാണ്.
സി.പി.ഐ വടക്കാഞ്ചേരി മണ്ഡലം അസി. സെക്രട്ടറി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി, വടക്കാഞ്ചേരി റബർ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധാമണി. മക്കൾ: ഷെയ്ബു, ഷൈജ. മരുമക്കൾ: ആതിര, സന്തോഷ്. സഹോദരങ്ങൾ: മാലതി, സുഭദ്ര, പുഷ്പ, പുഷ്പൻ. ഭൗതിക ശരീരം ചൊവ്വാഴ്ച തൃശൂർ മെഡിക്കൽ കോളജിന് കൈമാറും.