ആലത്തൂർ: വെങ്ങന്നൂർ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറ് വെങ്ങന്നൂർ കളത്തിൽ വീട്ടിൽ വി.എം. മുഹമ്മദ് ഹാജി (90) നിര്യാതനായി.
ആലത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, ആലത്തൂർ പഞ്ചായത്ത് മെംബർ, വെങ്ങന്നൂർ ക്ഷീരസംഘം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ മുമ്പ് വഹിച്ചിട്ടുണ്ട്. വെങ്ങന്നൂരിൽ പ്രവർത്തിച്ചിരുന്ന ഹസീന റൈസ് മിൽ ഉടമയായിരുന്നു.
മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ കലാം (ആലത്തൂർ പഞ്ചായത്ത് മെംബർ), അക്ബർ അലി, അബ്ദുൽ നാസർ, ഐഷ, നഫീസ, ഹസീന. മരുമക്കൾ: ഷാജിത, ജെസ്ന, ഉസുവത്ത്, ആബിദ, ഇസ്മയിൽ, ഇബ്രാഹിം, ആദൻ. സഹോദരങ്ങൾ: ഉമ്മുകുൽസു, സാറാമ്മ, സൽമ ഉമ്മ, പരേതരായ സുബൈദ, മുത്തുബീവി, സൈനബ.