പറളി: ഓടനൂർ സ്വദേശിയായ വെൽഡിങ് തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. പറളി ഓടനൂർ ദേവസ്വം പറമ്പ് കുട്ടൻ-ചിന്ന ദമ്പതികളുടെ മകൻ സുമേഷ് (36) ആണ് തിങ്കളാഴ്ച രാവിലെ 11.30ന് പറളി ചെക്ക്പോസ്റ്റിൽ ജോലിക്കിടെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ദിവ്യ. സഹോദരങ്ങൾ: സുനിത, സുചിത്ര. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.