മഞ്ചേരി: പട്ടർകുളം പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകൻ ഹബീബ് റഹ്മാൻ (44) നിര്യാതനായി.
പുളിയൻതൊടി വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പട്ടർക്കുളം മഹല്ല് കമ്മിറ്റി കൗൺസിലർ, ലീഡ്സ് ക്ലബ് രക്ഷാധികാരി, പട്ടർക്കുളം എ.യു.പി സ്കൂൾ പി.ടി.എ ഭാരവാഹി, പാലിയേറ്റിവ് സെൻറർ വളന്റിയർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മാതാവ്: മറിയുമ്മ (ആനക്കോട്ടുപുറം). ഭാര്യ: ഫസീല (മുള്ളമ്പാറ). മക്കൾ: അൻസാദ് റഹ്മാൻ, അർഷദ് റഹ്മാൻ, അനസ് റഹ്മാൻ.
സഹോദരങ്ങൾ: അബ്ദുൽ മജീദ് (ദുബൈ), അബ്ദുറഹീം (ഖത്തർ), അബ്ദുൽ ഹക്കീം (ചുമട്ടുതൊഴിലാളി), സൽമാൻ (ഖത്തർ), അബ്ദുൽ ഗഫൂർ, അബ്ദുറഹ്മാൻ, ശിഹാബുദ്ദീൻ, സുഫൈൽ (അധ്യാപകൻ), ജസീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പട്ടർക്കുളം ജുമാ മസ്ജിദിൽ.