പെരിന്തൽമണ്ണ: മുൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും മുൻ ആലിപ്പറമ്പ് പഞ്ചായത്ത് അംഗവുമായിരുന്ന വി.ടി. നഫീസ ടീച്ചർ (86) നിര്യാതയായി.
മുസ്ലിം ലീഗ് അംഗമായി 2005 മുതൽ അഞ്ചു വർഷം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, 1995, 2000 വർഷങ്ങളിൽ രണ്ടു തവണ ആലിപ്പറമ്പ് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ ആനമങ്ങാട് വള്ളിക്കാട്ടുതൊടി മുഹമ്മദിന്റെ ഭാര്യയാണ്. മക്കൾ: സലീം, ലൈല, പരേതയായ ഫാത്തിമാബി. മരുമക്കൾ: ബീഗം ഫാത്തിമ, മുഹമ്മദലി (പാറക്കൽ മുക്ക്).