പെരളശ്ശേരി: കേരള മുസ്ലിം ജമാഅത്ത് ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും സിറ്റി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ കോയ്യോട് ബാങ്കിന് സമീപം രിഫാഈ മൻസിൽ പി.പി. മുഹമ്മദ് മാസ്റ്റർ (55) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി, എസ്.വൈ.എസ് സോൺ ജനറൽ സെക്രട്ടറി, മേഖല സെക്രട്ടറി, പെരളശ്ശേരി ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: സീനത്ത്. മക്കൾ: റിസ്വാന, മുജീബ് (ബംഗളൂരു). മരുമകൻ: തസ്ലീം (ദുബൈ). സഹോദരങ്ങൾ: അബ്ദുല്ല, മറിയം, ആസ്യ, ഖദീജ, സൈനബ, പരേതനായ അബ്ദുറഹ്മാൻ.