മലപ്പുറം: കൊളത്തൂർ കാരാട്ട് പറമ്പിൽ കാരാട്ടിൽ ഇബ്രാഹീം ഹാജിയുടെ മകൻ അബ്ദുൽ അസീസ് (57) നിര്യാതനായി. രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനും മൂർക്കനാട് പഞ്ചായത്ത് പ്രവാസി ലീഗ് ഭാരവാഹിയുമായിരുന്നു.
ഭാര്യ: ആയിശ. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: ബഷീറ പർവീൺ, അനസ്, അഫ്സൽ. മരുമകൻ: ശമീർ ചേങ്ങോട്ടൂർ. സഹോദരങ്ങൾ: യൂസുഫ് കാരാട്ടിൽ, മുഹമ്മദലി, ശംസുദ്ദീൻ, ലുഖ്മാൻ, റൈഹാനത്ത്, ഖൗലത്ത്, ഷാഹിന.