പുളിക്കൽ: കൊട്ടപ്പുറം തലേക്കര കിഴക്കാലൂർ പയമ്പ്രോട്ട് ഉണ്ണിപ്പോക്കർ (78) നിര്യാതനായി. കോട്ടപ്പുറം എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനും മലപ്പുറം മഅ്ദിൻ പബ്ലിക് സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പലുമായിരുന്നു. തലേക്കര മഹല്ല് കമ്മിറ്റി പ്രസിഡന്റാണ്.
ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ് (സീനിയർ സൂപ്രണ്ട് പോസ്റ്റൽ ഡിവിഷൻ തൃശൂർ), സലീന (എ.എം.എൽ.പി സ്കൂൾ അധ്യാപിക), സമീറ.
മരുമക്കൾ: പി.വി. ആസാദ് (ടി.വി. ഇബ്രാഹിം എം.എൽ.എയുടെ പേഴ്സനൽ അസിസ്റ്റന്റ്), നൗഷാദ് അനി (അരീക്കോട്), ജസീന (വില്ലേജ് ഓഫിസ് പുളിക്കൽ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തലേക്കര ജുമുഅത്ത് പള്ളിയിൽ.