കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് മാനേജർ മാവൂർ റോഡ് എസ്.ബി.ഐ കോളനി ‘ഉല്ലാസി’ൽ എം.പി. ഉണ്ണികൃഷ്ണൻ (91) നിര്യാതനായി. പാലക്കാട് കോങ്ങാട് മഠത്തിൽ പടിഞ്ഞാറെമുട്ടിയിൽ കുടുംബാംഗമാണ്. ഭാര്യ: പൊന്നാനി പോത്തനൂർ ചേലപ്പുറത്ത് വിജയലക്ഷ്മി. മക്കൾ: സിന്ധു, അരുൺ കുമാർ (മാനേജിങ് ഡയറക്ടർ, കാല്യോൻ ഫ്രഞ്ച് ബാങ്ക്, ദുബൈ). മരുമക്കൾ: ആലപ്പുഴ കുത്തിയതോട് ചിറയൻമേൽ സജീവ് (ലോജിസ്റ്റിക് അഡ്വൈസർ, ദുബൈ), ആനക്കര കരുമത്തിൽ പുല്ലാര ശാലിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.