കോഴിക്കോട്: കോമൺവെൽത്ത് ട്രസ്റ്റ് ഇന്ത്യ ലിമിറ്റഡ് (മാനാഞ്ചിറ) മുൻ ഉദ്യോഗസ്ഥനും വലിയങ്ങാടി മെട്രോ മെറ്റൽസ് പാർട്ണറുമായ ഇ.പി. അബ്ദുറഹിമാൻ (78) പന്നിയങ്കര ഇസ്ലാഹിയ മസ്ജിദിന് സമീപമുള്ള ‘ഹിലാൽ മഹലി’ൽ നിര്യാതനായി. പരേതരായ മൂര്യാട് പി.എം. അബൂബക്കറിന്റെയും ഇ.പി. ആയിശബിയുടെയും മകനാണ്. ഭാര്യ: പൂവിൽ ജമീല. മക്കൾ: സാജിദ് (ബഹ്റൈൻ), ബൽക്കീസ്, പരേതയായ റൈഹാന. മരുമക്കൾ: എ.വി. ഉമ്മർ കോയ, എം. അഷ്കർ (ലാവണ്യ-വലിയങ്ങാടി), കെ.വി. ആയിശ. സഹോദരങ്ങൾ: പരേതരായ ഇ.പി. മമ്മദ് കോയ, മൊയ്തീൻ കോയ.