വില്യാപ്പള്ളി: സോഷ്യലിസ്റ്റും ആർ.ജെ.ഡി പ്രവർത്തകനും ‘ഹരിതജ്യോതി’ പരിസ്ഥിതി സംഘടനയുടെ ചെയർമാനും ഗ്രന്ഥകാരനുമായ മൈക്കുളങ്ങരയിലെ ചെട്ട്യാർ മീത്തൽ കണ്ണൻ (73) നിര്യാതനായി. വടകര സഹകരണ റൂറൽ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഹരിത രസതന്ത്രം, അന്നം മനഃശുദ്ധി എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: ജാനു. മക്കൾ: പ്രകാശൻ (കണ്ണൂർ സ്പോർട്സ് സ്കൂൾ), പ്രസാദ്, പ്രദീഷ് (ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ്, തൊടുപുഴ), പ്രവീൺ. മരുമക്കൾ: സ്മിത, സജിന, അവിഷ ആതിര. സഹോദരങ്ങൾ: നാരായണി, നാരായണൻ.