കണ്ണഞ്ചേരി: പരേതനായ ഒ.കെ ബാലകൃഷ്ണന്റെയും പത്മാവതിയുടെയും മകൻ കെ.വി. ജ്യോതിപ്രകാശ് (70-റിട്ട. കായികാധ്യാപകൻ, മീഞ്ചന്ത വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. മുൻ പന്നിയങ്കര കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, എൻ.ഐ.എസ് ഫുട്ബാൾ കോച്ച്, കണ്ണഞ്ചേരി ശ്രീ മഹാ ഗണപതി ക്ഷേത്ര പരിപാലന കമ്മിറ്റി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : പരേതയായ രുഗ്മിണി (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സൂപ്രണ്ട്). മകൻ: ശ്രീനിധ് (എൻജിനീയർ). മരുമകൾ: ഡോ. രശ്മി ഗോപാലകൃഷ്ണൻ (ആസ്റ്റർ മിംസ് കോഴിക്കോട്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മാനാരി ശ്മശാനത്തിൽ.