അലനല്ലൂർ: മാളിക്കുന്ന് ജില്ല രജിസ്ട്രാർ ആയിരുന്ന പരേതനായ ഇരഞ്ഞിപ്പുഴിയിൽ രാമചന്ദ്രന്റെ ഭാര്യ നിർമല (65) നിര്യാതയായി. റിട്ട. അധ്യാപികയാണ്. പിതാവ്: പാട്ടശ്ശേരി ശങ്കരൻ നായർ.
മാതാവ്: പാറുക്കുട്ടി. മക്കൾ: വിവേക്, വികാസ്. സഹോദരങ്ങൾ: വത്സല (റിട്ട. അധ്യാപിക), ശിവദാസൻ (ബംഗളൂരു), ഗീത, ശങ്കരനാരായണൻ (അധ്യാപകൻ, കെ.ടി.എം ഹൈസ്കൂൾ മണ്ണാർക്കാട്), ഗിരിജ, പരേതയായ തങ്കമണി.