കാഞ്ഞിരപ്പുഴ: ബൈക്ക് കൾവർട്ടിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുണ്ടൂർ പൂതനൂർ പടിഞ്ഞാറെമുട്ടി രാധാകൃഷ്ണന്റെ മകൻ സജിത്താണ് (22) മരിച്ചത്. ചിറക്കൽപടിക്കു സമീപം അമ്പാഴക്കോട് ഭാഗത്ത് ബുധനാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട്ടെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന സജിത്ത് സുഹൃത്തിനെ കാഞ്ഞിരപ്പുഴയിലെ വീട്ടിൽ കൊണ്ടുവിട്ടശേഷം മടങ്ങിവരുംവഴിയാണ് അപകടത്തിൽപെട്ടത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. സജിത്തിന്റെ മാതാവ്: മല്ലിക. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജിത്ത്.