ചവറ: കോൺഗ്രസ് പന്മന ബ്ലോക്ക് പ്രസിഡന്റും പന്മന ഗ്രാമപഞ്ചായത്ത് അംഗവുമായ പന്മന ചിറ്റൂർ മാമൂലയിൽ സേതുക്കുട്ടൻപിള്ള (59) നിര്യാതനായി. പന്മന സർവിസ് സഹകരണ ബാങ്ക് ഡയറക്ടറും പന്മന ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ശാരദാമ്മ, പരേതയായ ജഗദമ്മ പരേതയായ ചന്ദ്രിക, ശിവശങ്കരപ്പിള്ള, രവീന്ദ്രൻ പിള്ള, ശശികല തങ്കച്ചി. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽനിന്ന് വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം രാവിലെ 9.30ന് കന്നേറ്റിയിലെ പന്മന സഹകരണ ബാങ്ക്, 10 ന് ഇടപ്പള്ളിക്കോട്ട കോൺഗ്രസ് ഭവന് 10.30ന് പന്മന പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലെ പൊതുദർശനം കഴിഞ്ഞ് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.