തൃക്കരിപ്പൂർ: വൾവക്കാട് തട്ടിൽ എ. മുസ്തഫ ഹാജി (76) നിര്യാതനായി. അബൂദബി അൽ ഒതൈബ കമ്പനി ജീവനക്കാരനായിരുന്നു. വൾവക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ജോയന്റ് സെക്രട്ടറി, അബൂദബി യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ ഫക്രുദ്ദീൻ - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. ഫാസില. മക്കൾ: ഫൗസിയ, ഫർസാന, ഫായിസ, ഫാസിൽ. മരുമക്കൾ: എ. ഹാരിസ് കടന്നപ്പള്ളി, ഷബീർ മെട്ടമ്മൽ (കുവൈത്ത്), ജബ്ബാർ പള്ളത്തിൽ തൃക്കരിപ്പൂർ. സഹോദരങ്ങൾ: ഖദീജ വൾവക്കാട്, കുൽസു, മറിയുമ്മ (ചന്തപ്പുര), പരേതയായ നഫീസത്ത് പേരൂൽ.