കണ്ണൂർ: പഴയകാല ഫുട്ബാൾ താരം തളാപ്പ് തുളിച്ചേരി കാവിനു സമീപത്തെ തളാപ്പൻ കാവ് രാമചന്ദ്രൻ (88) നിര്യാതനായി. റിട്ട. എൽ.ഐ.സി അസി. ഡിവിഷനൽ മാനേജറാണ്.
ചെറുകുന്നിലെ അന്നപൂരണി ഫുട്ബാൾ ക്ലബ് ക്യാപ്റ്റനും അറിയപ്പെടുന്ന സെന്റർ ഫോർവേഡുമായിരുന്നു.
ദീർഘകാലം ചെറുകുന്ന് പ്രസന്ന കലാസമിതിയുടെ ട്രഷററായും കേനന്നൂർ ഡിസ്ട്രിക്ട് ടെന്നിസ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ടി.പി. ശാരദ. മക്കൾ: സുനിൽ (അബൂദബി), സുജിത് (കണ്ണൂർ), സുകേഷ് (കൊച്ചി). മരുമക്കൾ: രൂപ, സുവർണ, സരിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത്.